Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Damien Martyn

ആശ്വാസം; ഡാ​മി​യ​ൻ മാ​ർ​ട്ടി​ൻ ആ​ശു​പ​ത്രി വി​ട്ടു

ബ്രി​സ്ബെ​യ്ൻ: മ​സ്‌​തി​ഷ്‌​ക ജ്വ​ര​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം ഡാ​മി​യ​ൻ മാ​ർ​ട്ടി​ൻ ആ​ശു​പ​ത്രി​വി​ട്ടു. ക്വീ​ൻ​സ്‌​ല​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം കോ​മ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ഡോ​ക്ട​മാ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച​ശേ​ഷ​മാ​ണ് മാ​ർ​ട്ടി​നും കു​ടും​ബ​വും ആ​ശു​പ​ത്രി​വി​ട്ട​ത്. ഡാ​മി​യ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ന​ല്ല പു​രോ​ഗ​തി​യു​ണ്ടെ​ന്നും ആ​ശു​പ​ത്രി​വി​ട്ടു​വെ​ന്നും അ​ടു​ത്ത സു​ഹൃ​ത്തും മു​ൻ ഓ​സീ​സ് താ​ര​വു​മാ​യ ആ​ദം ഗി​ൽ​ക്രി​സ്റ്റാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​ക്കാ​യി 21-ാം വ​യ​സി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച മാ​ർ​ട്ടി​ൻ 208 ഏ​ക​ദി​ന​ങ്ങ​ളും 67 ടെ​സ്റ്റു​ക​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ൽ 46.37 ശ​രാ​ശ​രി​യി​ൽ 4,406 റ​ൺ​സ് നേ​ടി. ഇ​തി​ൽ 13 സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ 1999ലെ​യും 2003ലെ​യും ലോ​ക​ക​പ്പ് വി​ജ​യ​ങ്ങ​ളി​ലും മാ​ർ​ട്ടി​ൻ പ​ങ്കാ​ളി​യാ​യി​രു​ന്നു.

2003 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ പ​രി​ക്കേ​റ്റ വി​ര​ലു​മാ​യി താ​രം 88 റ​ൺ​സ് നേ​ടി​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റി​ലെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു ഡാ​മി​യ​ൻ മാ​ർ​ട്ടി​ൻ.

 

 

 

Latest News

Corehub Up